പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് നവംബർ 13ന് പ്രസിദ്ധീകരിക്കും

Web Desk   | Asianet News
Published : Nov 13, 2020, 09:40 AM IST
പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് നവംബർ 13ന് പ്രസിദ്ധീകരിക്കും

Synopsis

അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. 

തിരുവനന്തപുരം: ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ സ്വാശ്രയ  പോളിടെക്‌നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (നവംബർ 13) പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ 19ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. ഇതുവരെ 6829 പേർ പ്രവേശനം നേടുകയും 8854 പേർ താൽക്കാലികമായി പ്രവേശനം  നേടുകയും ചെയ്തു.

PREV
click me!

Recommended Stories

ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം