ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; വരുമാനപരിധിയില്ല; അപേക്ഷ നവംബര്‍ 15നകം

By Web TeamFirst Published Oct 29, 2021, 3:33 PM IST
Highlights

2021-22 അദ്ധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല.

തിരുവനന്തപുരം: ആരോഗ്യഹാനിയ്ക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരുടെ മക്കള്‍ക്കായി പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 അദ്ധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല. തുകല്‍ ഉരിക്കല്‍, തുകല്‍ ഉറക്കിടല്‍, പാഴ്വസ്തുക്കള്‍ പെറുക്കി വില്‍ക്കല്‍, മാലിന്യം നീക്കം ചെയ്യല്‍ എന്നീ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കളാണ് അപേക്ഷകരെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന അപേക്ഷകള്‍ അതാത് പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 15 നകം സമര്‍പ്പിയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍-0471 2314238, 0471 2314232.

click me!