കിഫ്ബിയിൽ പ്രോജക്ട് കോ ഓർഡിനേറ്റർ, റിസോഴ്സ് പേഴ്സൺ ഒഴിവുകൾ; അപേക്ഷ ജൂണ്‍ 23 വരെ

Web Desk   | Asianet News
Published : Jun 21, 2021, 03:21 PM IST
കിഫ്ബിയിൽ പ്രോജക്ട് കോ ഓർഡിനേറ്റർ, റിസോഴ്സ് പേഴ്സൺ ഒഴിവുകൾ; അപേക്ഷ ജൂണ്‍ 23 വരെ

Synopsis

 2 വർഷ കരാർ നിയമനത്തിലേക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനു (KIIFB) കീഴിലെ പദ്ധതികളിൽ പ്രോജക്ട് കോ ഓർഡിനേറ്റർ/ജൂനിയർ റിസോഴ്സ് പഴ്സൻ തസ്തികകളിൽ 20 ഒഴിവുകളുണ്ട്.  കേരള സർക്കാരിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റിലേക്കു സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) ആണു നിയമനം നടത്തുന്നത്. 2 വർഷ കരാർ നിയമനത്തിലേക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

എൻജിനീയറിങ് പിജി അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷൻ/പബ്ലിക് പോളിസിയിൽ പിജിയും ആണ് യോ​ഗ്യത. 2-5 വർഷ പരിചയം. പ്രായം 25-35 വയസ്സ്. ശമ്പളം: 1,00,000-2,00,000 രൂപ. ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, ടെക്നിക്കൽ പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവ മുഖേന തിരഞ്ഞെടുപ്പ്. www.cmdkerala.net 
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു