സാമൂഹ്യപഠനമുറികളിൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു

By Web TeamFirst Published Dec 18, 2020, 10:00 AM IST
Highlights

പ്രൊപ്പോസലുകൾ 30ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് 28ന് രാവിലെ 11ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. 

തിരുവനനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായുള്ള സാമൂഹ്യപഠനമുറികളിൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും പ്രവൃത്തി നിർവഹണത്തിനും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 30ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് 28ന് രാവിലെ 11ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0471-2303229, 0471-2304594.

click me!