കൊവിഡ് 19: പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി

By Web TeamFirst Published Oct 23, 2020, 10:32 AM IST
Highlights

നേരത്തെ ഡിസംബറില്‍ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.
 

തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ കേരള പി.എസ്.സി ഫെബ്രുവരിയില്‍ നടത്തുമെന്ന് അറിയിച്ചു. നേരത്തെ ഡിസംബറില്‍ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ യു.പി.എസ്.എ, എല്‍.പി.എസ്.എ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നവംബര്‍ 7,24 തീയതികളില്‍ നടക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയാണ് പത്താം ക്ലാസ് യോഗ്യതയായുള്ള പ്രാഥമിക പരീക്ഷ. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്ന സമയത്ത് പരീക്ഷ നടത്തുന്നതാണ് ഉചിതമെന്നാണ് പി.എസ്.സിയുടെ വിലയിരുത്തല്‍.
 

click me!