Walk in interview : പി.എസ്.സി ഇന്റര്‍വ്യൂ, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്; വിവിധ ഒഴിവുകൾ, അഭിമുഖം

By Web TeamFirst Published May 25, 2022, 3:00 PM IST
Highlights

ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ (Education Department) ഫുള്‍ ടൈം ജൂനിയര്‍  ലാഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (7-ാംമത് എന്‍സിഎ-ഒബിസി) (കാറ്റഗറി നമ്പര്‍. 432/21) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ പി.എസ്.സി ജില്ലാ ഓഫീസില്‍ ജൂണ്‍ രണ്ടിന് ഉച്ചക്ക് 12.30ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിര്‍ദേശിച്ച പ്രകാരമുളള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നിശ്ചിത ദിവസം അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

സ്വയംതൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു
കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസന കോര്‍പ്പറേഷന്‍, കാസര്‍കോട് ഓഫീസിലേക്ക് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കില്‍പ്പെട്ട മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍നിന്നും 55 വയസ്സ് താഴെയുള്ള വ്യക്തികള്‍ക്ക് വായ്പകള്‍ ലഭ്യമാണ്. പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനവും, മത ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് 6 ലക്ഷത്തിന് താഴെയും വരുമാന പരിധി ബാധകമാണ്. വായ്പ പരമാവധി 15 ലക്ഷം മുതല്‍ 30 ലക്ഷം വരെ. 5 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നിരക്ക്. എല്ലാ വായ്പകള്‍ക്കും ജാമ്യം നിര്‍ബന്ധമാണ്. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് വായ്പകള്‍ അനുവദിച്ചു തരിക. ഫോണ്‍ 04994-227060, 227062, 9447730077.

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപരും-16 എന്ന വിലാസത്തിലോ principal@cet.ac.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.


 

click me!