പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം; ജൂൺ 20നകം അപേക്ഷിക്കാം

Web Desk   | Asianet News
Published : Jun 12, 2021, 10:22 PM IST
പുന്നപ്ര മോഡൽ റസിഡൻഷ്യൽ  സ്‌കൂൾ പ്രവേശനം; ജൂൺ 20നകം അപേക്ഷിക്കാം

Synopsis

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പുന്നപ്ര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പുന്നപ്ര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോടു കൂടി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ എം.ആർ.എസിലോ ജൂൺ 20നകം അപേക്ഷ നൽകാം. വിശദവിവരവും അപേക്ഷാ ഫോമിന്റെ മാതൃകയും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും എം.ആർ.എസ് പുന്നപ്രയിൽ നിന്നും ലഭിക്കും.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ