ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ 'ഗാഡ്ജറ്റ് ചലഞ്ച്'

Web Desk   | Asianet News
Published : Jun 12, 2021, 07:27 PM IST
ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ 'ഗാഡ്ജറ്റ് ചലഞ്ച്'

Synopsis

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കലക്ടറേറ്റ്, നമ്മുടെ കോഴിക്കോട് ആപ്പ് എന്നിവ മുഖേനയോ 9847764000 നമ്പറില്‍ വിളിച്ചറിയിച്ചോ ഗാഡ്ജറ്റുകള്‍ കൈമാറാം.  

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ 'ഗാഡ്ജറ്റ് ചലഞ്ച്'.  ഓണ്‍ലൈന്‍ പഠനോപകരണങ്ങളായ സ്മാര്‍ട്ട് ഫോണ്‍, ടാബ്, ടി.വി, ലാപ്‌ടോപ്പ് എന്നിവയിലേതെങ്കിലും നല്‍കി വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ചലഞ്ചില്‍ പങ്കാളികളാകാം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 5,000 കുട്ടികള്‍ക്കായാണ് ഇവ സമാഹരിക്കുന്നത്.  ജില്ലാ ഭരണകൂടത്തോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കലക്ടറേറ്റ്, നമ്മുടെ കോഴിക്കോട് ആപ്പ് എന്നിവ മുഖേനയോ 9847764000 നമ്പറില്‍ വിളിച്ചറിയിച്ചോ ഗാഡ്ജറ്റുകള്‍ കൈമാറാം.  ഇങ്ങനെ ലഭിക്കുന്ന ഉപകരണങ്ങള്‍ വിദ്യാലയങ്ങള്‍ മുഖേന അര്‍ഹരായ കുട്ടികളിലെത്തിക്കും. സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തത മൂലം ജില്ലയിലെ ഒരു കുട്ടിക്കുപോലും പഠനം മുടങ്ങരുതെന്നതാണ് ചലഞ്ചിന്റെ ലക്ഷ്യം. #5 K- Gadget challenge for school children ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടം ഗാഡ്ജറ്റ് ചാലഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.

കണക്ടിവിറ്റി പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ട പ്രദേശങ്ങളില്‍ അവ ലഭ്യമാക്കുന്നതിനുള്ള ഇന്റര്‍നെറ്റ് ദാതാക്കളുമായും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായുള്ള ചര്‍ച്ചകളും ജില്ലയില്‍ പുരോഗമിക്കുകയാണ്. പ്രാദേശിക കേന്ദ്രങ്ങളും സജ്ജീകരിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു