രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജിലേയ്ക്കുള്ള പ്രവേശന പരീക്ഷ; പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published : Nov 21, 2025, 10:49 AM IST
RIMC

Synopsis

ഡെറാഡൂണിലെ രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജിലേയ്ക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 ഡിസംബർ 7നാണ് പരീക്ഷ നടക്കുക. 

തിരുവനന്തപുരം: 2025 ഡിസംബർ 7ന് പരീക്ഷാ ഭവനിൽ വെച്ച് നടക്കുന്ന രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ പരീക്ഷാ ഭവന്റെ ഒദ്യോഗിക വെബ്‌സൈറ്റിൽ (https://pareekshabhavan.kerala.gov.in) ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ആർക്കെങ്കിലും അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ തിരിച്ചറിയൽ രേഖയുമായി വന്ന് ഡ്യൂപ്ലിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 22ന്

2024-25 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22ന് ഉച്ചയ്ക്ക് 1 മണിക്കകം ഓൺലൈനായി പുതിയ ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.

മുൻ അലോട്ട്‌മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയർ NOC [നിരാക്ഷേപപത്രം] ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 24നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു