ലോക ക്വിസ് ചാംപ്യൻ ഷിപ്പിൽ ജേതാവായി എഞ്ചിനീയർ; രവികാന്തിന്റെ വിജയവഴികൾ ഇങ്ങനെ...

Web Desk   | Asianet News
Published : Dec 12, 2020, 03:00 PM IST
ലോക ക്വിസ് ചാംപ്യൻ ഷിപ്പിൽ ജേതാവായി എഞ്ചിനീയർ; രവികാന്തിന്റെ വിജയവഴികൾ ഇങ്ങനെ...

Synopsis

ഇവരെയെല്ലാം പിന്തള്ളിയാണ് ഹൈദരാബാദിൽ നിന്നുള്ള രവികാന്ത് അവ എന്ന എഞ്ചിനീയർ ജേതാവായത്. ഐഐടി മദ്രാസ്, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. 

ഹൈദരാബാദ്: ലോക ക്വിസ് 2020 ചാംപ്യൻഷിപ്പിൽ ജേതാവായി ഹൈദരാബാദിൽ നിന്നുളള എഞ്ചിനീയർ രവികാന്ത് അവ്വ. എല്ലാ വർഷവും സംഘടിപ്പിക്കുന്ന അന്തർദ്ദേശീയ തലത്തിലുള്ള ഈ ക്വിസ് മത്സരത്തിൽ ലോകത്തെമ്പാടുമുള്ള 668 മത്സരാർത്ഥികൾ ഇത്തവണ പങ്കെടുത്തത്. ഇവരെയെല്ലാം പിന്തള്ളിയാണ് ഹൈദരാബാദിൽ നിന്നുള്ള രവികാന്ത് അവ എന്ന എഞ്ചിനീയർ ജേതാവായത്. ഐഐടി മദ്രാസ്, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഇപ്പോൾ സിം​ഗപ്പൂരിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് ഈ നാൽപത്തിമൂന്നുകാരൻ ജോലി ചെയ്യുന്നത്. 

ഇൻർനാഷണൽ ക്വിസിം​ഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സാംസ്കാരിക സംഭവങ്ങൾ, കല, ചരിത്രം, സയൻസ് എന്നീ മേഖലകളിൽ നിന്നുളള ചോദ്യങ്ങളാണ് ക്വിസിലുണ്ടായിരുന്നത്. സമകാലിക സംഭവങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടെ എട്ടുവിഭാ​ഗങ്ങളിലായി 240 ചോദ്യങ്ങളാണ് രവികാന്ത് നേരിട്ടത്.  ഇവയിൽ 159 സ്കോർ നേടിയാണ് രവികാന്ത് വിജയിച്ചത്. തെലങ്കാന ​ഗവർണറുടെ ഉപദേഷ്ടാവ് ശർമ്മയാണ് രവികാന്തിനെ വിജയിയായി പ്രഖ്യാപിച്ചത്.  25 വർഷത്തിലധികമാണ് ക്വിസ് മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രവികാന്ത് അവ്വ. 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു