എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ; അപേക്ഷിക്കേണ്ട തീയതി ഡിസംബർ 19 മുതൽ 31 വരെ

By Web TeamFirst Published Dec 12, 2020, 1:24 PM IST
Highlights

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി ജയിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 25 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. 

ദില്ലി: ഇന്ത്യന്‍ എക്‌സിം ബാങ്ക് ഒഴിവുള്ള മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്‌സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ eximbankindia.in സന്ദര്‍ശിക്കാം. ഡിസംബര്‍ 19 മുതല്‍ അപേക്ഷിച്ചു തുടങ്ങാം. മൊത്തം 60 ഒഴിവുകളാണുള്ളത്. രണ്ട് വര്‍ഷത്തെ ട്രെയിനിങ് കഴിയുന്നതോടെ ഗ്രേഡ്/ സ്‌കെയില്‍ ജൂനിയര്‍ മാനേജ്‌മെന്റ് (ജെ.എം) ല്‍ ഡെപ്യൂട്ടി മാനേജറായി നിയമനം നല്‍കും. ഡെപ്യൂട്ടി മാനേജറുടെ നിലവിലുള്ള സി.ടി.സി വര്‍ത്തില്‍ 17 ലക്ഷം രൂപയാണ്.

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി ജയിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 25 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 30 വയസാണ് ഉയര്‍ന്ന പ്രായപരിധി. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പരീക്ഷയുടെ തീയതിയും സയമവും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കും.

ജനറല്‍, ഇ.ഡബ്‌ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്,ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്‌സിം ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ 31 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

click me!