കൈറ്റിന്റെ എ.ഐ. കോഴ്സ്; രജിസ്ട്രേഷൻ മെയ് 6 വരെ നീട്ടി

Published : May 03, 2025, 06:01 PM IST
കൈറ്റിന്റെ എ.ഐ. കോഴ്സ്; രജിസ്ട്രേഷൻ മെയ് 6 വരെ നീട്ടി

Synopsis

കോഴ്സിന്റെ ഭാഗമാകുന്ന 30 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കുന്ന നാലാഴ്ച ദൈര്‍ഘ്യമുള്ള  'എ.ഐ എസന്‍ഷ്യല്‍സ് ' കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി മെയ് 6 വരെ ദീർഘിപ്പിച്ചു. 

www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെ 2360/- രൂപയാണ് ഫീസ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പഠനവിഭവങ്ങളും നല്‍കും. കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്പോണ്‍സിബിള്‍ എ.ഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകല്പന. ആദ്യ രണ്ട് ബാച്ചുകളിലായി 1200 പേര്‍ പഠനം പൂര്‍ത്തിയാക്കി. 30 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ