സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Mar 15, 2021, 09:21 AM IST
സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Synopsis

സൈനിക് സ്കൂൾ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പട്ടിക (സ്കൂൾ, ക്ലാസ്സ്, കാറ്റഗറി എന്നിവ തിരിച്ച്) ഉടൻ വെബ്‌സൈറ്റിൽ ലഭ്യമാകും

ന്യൂഡൽഹി: രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന്റെ aissee.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യപ്രവേശന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. സൈനിക് സ്കൂൾ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പട്ടിക (സ്കൂൾ, ക്ലാസ്സ്, കാറ്റഗറി എന്നിവ തിരിച്ച്) ഉടൻ വെബ്‌സൈറ്റിൽ ലഭ്യമാകും. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ 6,9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 7നാണ് പരീക്ഷ നടന്നത്. 381 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും