സംസ്കൃത സർവ്വകലാശാല; ബി.എ. പരീക്ഷകള്‍ മാറ്റി

Published : Nov 30, 2025, 10:38 AM IST
Sanskrit University

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകൾ ബി.എ (റീ അപ്പിയറന്‍സ്) പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സര്‍വ്വകലാശാലയുടെ അറിയിപ്പ്.

കാലടി: സംസ്കൃത സര്‍വ്വകലാശാല ബി.എ. പരീക്ഷകള്‍ മാറ്റി. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്ററുകൾ ബി.എ (റീ അപ്പിയറന്‍സ്) പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ സംഗീത സെമിനാര്‍

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിഷയം 'രാഗങ്ങളുടെ സൗന്ദര്യശാസ്ത്രം' എന്നാണ്. ഡിസംബര്‍ അഞ്ചിന് രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ ആര്‍. കെ. ശ്രീരാംകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. മാലിനി ഹരിഹരന്‍ അദ്ധ്യക്ഷയായിരിക്കും. ഡോ. മഞ്ജു ഗോപാല്‍, ഡോ. അബു കെ. എം., ഡോ. ടി. ജി. ജ്യോതിലാല്‍, ഡോ. പ്രീതി കെ. എന്നിവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഡോ. എന്‍. ജെ. നന്ദിനിയുടെ നേതൃത്വത്തില്‍ സംഗീത കച്ചേരി ഉണ്ടായിരിക്കും. ആറിന് രാവിലെ 9.30ന് തമിഴ്‍നാട് കേന്ദ്ര സര്‍വ്വകലാശാലയിലെ മ്യൂസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി. ആര്‍. ദിലീപ്കുമാര്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. ഡോ. എന്‍. പ്രിയദര്‍ശിനി, ശരത്ചന്ദ്ര ബോസ്, സുന്ദര്‍ ദാസ് ടി, അജിത് കുമാര്‍ പി. എസ്., മാളവിക നായര്‍ എം. ആര്‍, അനന്തു മുരളി, വാണി വേണുഗോപാല്‍, പെട്രീസ സാബു, ഗോപിക എസ്. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ലോല കേശവന്‍ അദ്ധ്യക്ഷ യായിരിക്കും. ഡോ. അരവിന്ദാക്ഷന്‍ കെ. സമാപന സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിവേക് പി. മൂഴിക്കുളത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടക്കും.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം