സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു ജി സി നെറ്റ് മത്സര പരീക്ഷ പരിശീലനം, കരാർ അധ്യാപകർ, ഡിഗ്രി, പി ജി പരീക്ഷകള്‍

Published : Nov 23, 2022, 02:05 PM IST
സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു ജി സി നെറ്റ് മത്സര പരീക്ഷ പരിശീലനം, കരാർ അധ്യാപകർ, ഡിഗ്രി, പി ജി പരീക്ഷകള്‍

Synopsis

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള ജനറൽ പേപ്പറിന്റെ പരിശീലന പരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകൾ 01.12.2022 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 8078857553, 9847009863, 9656077665.

സംസ്കൃത സർവ്വകലാശാലയിൽ കരാർ അധ്യാപകർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് രാവിലെ 11ന് നടത്തും. കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ നടത്തുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

ഓൺലൈൻ രജിസ്റ്റർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ എട്ടാണെന്ന് സർവ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകൾ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12.

സംസ്കൃത സർവ്വകലാശാല മൂന്നാം സെമസ്റ്റർ ഡിഗ്രി, പി. ജി. പരീക്ഷകൾ 
ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ മൂന്നാം സെമസ്റ്റർ എം. എ., എം. എസ്‍സി, എം. എസ്. ഡബ്ല്യു, എം. പി. ഇ. എസ്., എം. എഫ്. എ., ബി. എ., ബി. എഫ്. എ. പരീക്ഷകൾ ഡിസംബര്‍ 12ന് ആരംഭിക്കും.

അനാഥക്കുട്ടികൾക്ക് കുഞ്ഞുസമ്പാദ്യവുമായി നിധിൻ; ഒരിക്കലും മറക്കില്ലെന്ന്, കെട്ടിപ്പിടിച്ച് കളക്ടർ കൃഷ്ണതേജ
 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ