സൗജന്യ യു.ജി.സി - നെറ്റ് പരീക്ഷാ പരിശീലനം; അവസരമൊരുക്കി സംസ്കൃത സർവ്വകലാശാല

Published : Oct 11, 2025, 10:42 AM IST
Sanskrit University

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, മാനവിക വിഷയങ്ങളിലെ യു.ജി.സി. - നെറ്റ് (ഡിസംബർ 2025) പരീക്ഷയുടെ ജനറൽ പേപ്പർ ഒന്നിന് സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. - നെറ്റ് (ഡിസംബര്‍ 2025) പരീക്ഷയുടെ ജനറല്‍ പേപ്പര്‍ ഒന്നിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പരീക്ഷാ പരിശീലനം ഒക്ടോബര്‍ മൂന്നാം വാരം ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുക. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്തണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 വദ്യാര്‍ത്ഥികള്‍ക്കായിരിയിക്കും പ്രവേശനം ലഭിക്കുക. ഫോണ്‍ 0484 -2464498, 9895267048.

അപ്രന്റീസ്ഷിപ്പ് മേള 13ന്

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവന്തപുരം ചാക്ക ഐ.ടി.ഐ യിൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള ട്രെയിനികൾ 13ന് രാവിലെ 9ന് ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഐ.ടി.ഐ ആഡിറ്റേറിയത്തിൽ ഹാജരാകണം. നിലവിൽ അപ്രന്റീസ് ട്രെയിനിംഗ് ചെയ്യുന്നവരും അപ്രന്റീസ് ട്രെയിനിംഗ് കഴിഞ്ഞവരും പങ്കെടുക്കേണ്ടതില്ല.  

 

PREV
Read more Articles on
click me!

Recommended Stories

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20