സംസ്കൃത സർവ്വകലാശാല; പി.ജി സീറ്റ് ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ

Published : Jun 16, 2025, 01:06 PM IST
Sanskrit University

Synopsis

വിവിധ പ്രോഗ്രാമുകളിലെ ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് ക്യാമ്പസുകളിൽ നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും മൂന്നാം ഘട്ട പി ജി അലോട്ട്മെൻ്റിന് ശേഷമുള്ള വിവിധ പ്രോഗ്രാമുകളിലെ ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂൺ 17) രാവിലെ 10 ന് അതത് ക്യാമ്പസുകളിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. എസ് സി / എസ് ടി ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിലും ജനറൽ വിഭാഗത്തിലും ഒഴിവുകളുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് വിധേയമായി ആയിരിക്കും സ്പോട്ട് അഡ്മിഷൻ നടത്തുക.

കാലടി മുഖ്യ ക്യാമ്പസിൽ അതത് വകുപ്പ് മേധാവികളെയും പ്രാദേശിക ക്യാമ്പസുകളിൽ ക്യാമ്പസ് ഡയറക്ടർമാരെയുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ പി ജി പ്രോഗ്രാമുകളിലെ ഒഴിവുകളുടെ വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ ജൂൺ 17ന് രാവിലെ 10ന് ബന്ധപ്പെട്ട ക്യാമ്പസുകളിലെ വകുപ്പ് മേധാവികൾ / ഡയറക്ടർമാരുടെ പക്കൽ ഹാജരാകേണ്ടതാണ്.

സംസ്കൃത സർവ്വകലാശാലയിലെ ബിരുദ / ഡിപ്ളോമ പ്രവേശനം; റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാല് വർഷ ബിരുദം, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്കൃതം, സംഗീതം, നൃത്തം, ബി എഫ് എ വിഭാഗങ്ങളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള അഭിമുഖം ജൂൺ 21 മുതൽ 24 വരെ നടക്കും. ക്ലാസ്സുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ