മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ; പുതിയ തൊഴിലവസരങ്ങളുമായി പാലക്കാട് മെഗാ ജോബ് ഡ്രൈവ്

Published : Jun 16, 2025, 12:42 PM IST
Job fair

Synopsis

ഒഴിവുകളിലേയ്ക്ക് ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി മെഗാ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. റൂഫിങ് ഫാബ്രിക്കേറ്റർ, വെൽഡർ, വെൽഡിങ് ഹെൽപ്പർ, മാനേജർ/അസിസ്റ്റൻ്റ് മാനേജർ, ബിസിനസ് ഡെവലപ്‌മെൻ്റ് ഓഫീസർ, ഫീൽഡ് സെയിൽസ് മാനേജർ, ഫീൽഡ് സെയിൽസ് ഓഫീസർ, സർവീസ് എഞ്ചിനീയർ, പ്രൊഫഷണൽ അക്കൗണ്ടൻ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പാലക്കാട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.

പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, ഐടിഐ/ഡിപ്ലോമ യോഗ്യതയുള്ളതും എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാവണം. മുമ്പ് സ്വകാര്യ കമ്പനികളിൽ ജോലിക്ക് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീതും ബയോഡേറ്റ കോപ്പിയും ഹാജരാക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 2505435, 2505204, ഇ-മെയിൽ: deepkd.emp.lbr@kerala.gov.in

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ