SBI Recruitment : എസ്ബിഐയിൽ 53 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി ഫെബ്രുവരി 25

Web Desk   | Asianet News
Published : Feb 06, 2022, 11:20 AM IST
SBI Recruitment :  എസ്ബിഐയിൽ 53 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി ഫെബ്രുവരി 25

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25, 2022

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) (എസ്ബിഐ) 53 സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സിഒ) തസ്തികകളിലേക്ക് (Specialist cadre officer) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.

അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർകോം) - 02, ശമ്പള സ്കെയിൽ: 14 - 19 ലക്ഷം (പ്രതിവർഷം)
സീനിയർ എക്സിക്യൂട്ടീവ് (ഡിജിറ്റൽ മാർക്കറ്റിംഗ്) - 1, ശമ്പള സ്കെയിൽ: 10 - 12 ലക്ഷം (പ്രതിവർഷം)
സീനിയർ എക്സിക്യൂട്ടീവ് (പബ്ലിക് റിലേഷൻ) - 1
അസിസ്റ്റന്റ് മാനേജർ (നെറ്റ്‌വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്) - 15, പേ സ്കെയിൽ: 36,000 – 63,840/- (പ്രതിമാസം)
അസിസ്റ്റന്റ് മാനേജർ (റൂട്ടിംഗ് & സ്വിച്ചിംഗ്) - 33
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് - 1 ശമ്പളം ( 15-20 ലക്ഷം (പ്രതിവർഷം)

അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ വഴി അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/- രൂപയാണ് ഫീസ്.  SC/ ST/ PWD ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ഫെബ്രുവരി 5 മുതൽ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്. വിദ്യാഭ്യാസ യോ​ഗ്യതകളെക്കുറിച്ചും മറ്റ് വിശദാംശങ്ങൾക്കും ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം