Latest Videos

interview and admission : എസ്.സി പ്രൊമോട്ടര്‍ നിയമനം അഭിമുഖം; ജവഹർ വിദ്യാലയ ആറാം ക്ലാസ് പ്രവേശനതീയതി നീട്ടി

By Web TeamFirst Published Dec 3, 2021, 11:59 AM IST
Highlights

പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി  ഡിസംബര്‍ 6 ന്  രാവിലെ 11 ന്  വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 

ഇടുക്കി: പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ (Scheduled caste department) ഇരട്ടയാര്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ (SC Promoters) നിയമിക്കുന്നതിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല. ഇടുക്കിയില്‍ വച്ച്   ഡിസംബര്‍ 6 ന്  രാവിലെ 11 ന്  വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 18നും  40 നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/ പ്ലസ്ടു പാസായവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എല്‍. സി യും, ഉയര്‍ന്ന പ്രായപരിധി 50 വയസും കൂടാതെ ഇവര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

താത്പര്യമുളളവര്‍  അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണം സ്ഥാപന  സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം,  തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. നേരത്തെ ഈ ഓഫീസില്‍  അപേക്ഷ തന്നവരും പുതിയ അപേക്ഷയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനം
ഇടുക്കി ജില്ലയിലെ കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഭാരതത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വിദ്യാലയങ്ങളാണു, ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയ. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണു ജവഹർ നവോദയ വിദ്യാലയങ്ങൾ. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
 

click me!