Scholarship| സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്; അപേക്ഷ നവംബർ 30 നകം

Web Desk   | Asianet News
Published : Nov 17, 2021, 04:45 PM IST
Scholarship| സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്; അപേക്ഷ നവംബർ 30 നകം

Synopsis

പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സ്കൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.

തിരുവനന്തപുരം: സായുധ സേനയുടെ (Armed Forces) കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാഡമി (Indian Military Academy), ഇന്ത്യൻ നേവൽ അക്കാഡമി, എയർഫോഴ്‌സ് അക്കാഡമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാഡമികളിൽ (Training Academy) 19/09/2019 നോ അതിനു ശേഷമോ പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സ്കൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.

dswkeralab6@gmail.com ലേക്ക് അർഹതയുള്ളവർ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണം. നമ്പർ, റാങ്ക്, പേര്, അക്കാഡമിയുടെ പേര്, കമ്മീഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, കേരളത്തിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം, ഓഫീസ് വിലാസം, കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം രജിസ്റ്റർ ചെയ്യണം.

 

 

 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ