ഐ.സി.എം.ആറില്‍ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഒഴിവുകൾ; ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 3

Web Desk   | Asianet News
Published : Nov 16, 2020, 09:59 AM IST
ഐ.സി.എം.ആറില്‍ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഒഴിവുകൾ; ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 3

Synopsis

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.pgimer.edu.in/www.icmr.nic.in എന്ന വെബ്സൈറ്റ് കാണുക. 

ദില്ലി: ദില്ലിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സയന്റിസ്റ്റ്/അസിസ്റ്റന്റ് തസ്തികയില്‍ 145 ഒഴിവ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് അവസരം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കോണ്ടത്. 

അസിസ്റ്റന്റ്-80 (ജനറല്‍-33, ഒ.ബി.സി.-21, എസ്.സി.-12, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-8): യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.

സയന്റിസ്റ്റ് E-43, യോഗ്യത: എം.ഡി./എം.എസ്./ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷന്‍ ഉണ്ടായിരിക്കണം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതിലെ ഒരു ഒഴിവിലേക്ക് ബയോടെക്നോളജിയിലെ ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും 6 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 

സയന്റിസ്റ്റ് D-22, യോഗ്യത: എം.ഡി./എം.എസ്./ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷന്‍ ഉണ്ടായിരിക്കണം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.ബി.ബി.എസും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഇതിലെ 6 ഒഴിവിലേക്ക് സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക് സൈക്കോളജി/ബയോളജി/ബയോസയന്‍സ്/ബയോടെക്നോളജി/ബോട്ടണി/ബയോ ഇന്‍ഫോമാറ്റിക്സ് ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും 4 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.pgimer.edu.in/www.icmr.nic.in എന്ന വെബ്സൈറ്റ് കാണുക. സയന്റിസ്റ്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 5. അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 3.
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം