Scole Kerala Admission : സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശന തീയതി ജനുവരി 17ലേക്ക് നീട്ടി

Web Desk   | Asianet News
Published : Jan 11, 2022, 11:25 AM ISTUpdated : Jan 11, 2022, 11:56 AM IST
Scole Kerala Admission : സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശന തീയതി ജനുവരി 17ലേക്ക് നീട്ടി

Synopsis

രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നിരിട്ടോ തപാൽ മാർഗമോ എത്തിക്കണം.  

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗനിർദേശങ്ങൾക്കും www.scolekerala.org സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നിരിട്ടോ തപാൽ മാർഗമോ എത്തിക്കണം.

സർട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  ആൺകുട്ടികൾക്കും അപേക്ഷിക്കാം.  വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 ഫോൺ നമ്പരിലോ ബന്ധപ്പെടുക.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും