
എറണാകുളം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ (Scole Kerala) സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) (Diploma in Computer Application Course) കോഴ്‌സിന്റെ ആറാം ബാച്ച് പൊതുപരീക്ഷ മേയ് 16 മുതല്‍ ആരംഭിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 23 വരെയും വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ് ലൈനായോ അടയ്ക്കാം. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷ വിവിധ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡി.സി.എ ഏഴാം ബാച്ച് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scolkerala.org വെബ് സൈറ്റിലും 0484-2377537 നമ്പരിലും ലഭ്യമാണ്.
സ്‌ക്രോള്‍ കേരള പ്രൈവറ്റ് രജിസ്‌ട്രേഷന്‍: വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യണം
സ്‌ക്രോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുളള യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് www.scolekerala.org വെബ് സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്ററുടെ മേലൊപ്പും, സ്‌കൂള്‍ സീലും വാങ്ങേണ്ടതും, പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷാ ഫീസ് അടക്കേണ്ടതും ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2377537.
സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍
കളമശേരി ഗവ വനിതാ ഐടിഐ യില്‍ പി.എം.കെ.വി.വൈ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെല്‍ഫ് എംപ്ലോയിഡ് ടെയ്‌ലര്‍ ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നു. കോഴ്‌സുകള്‍ക്ക് യഥാക്രമം എട്ടാം തരം, പത്താം തരം വിദ്യാഭ്യാസ യോഗ്യതയുളള 18 നും 45 നും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷര്‍ നേരിട്ടോ https://forms.gle/68tWQEficjKP2u236 ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2544750, 9447986145.