സ്‌കോൾ-കേരള ഡി.സി.എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 25, 2021, 10:45 AM ISTUpdated : Sep 25, 2021, 12:45 PM IST
സ്‌കോൾ-കേരള ഡി.സി.എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

Synopsis

സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷനും 140 പേർ ഫസ്റ്റ് ക്ലാസ്സും നേടി. 

തിരുവനന്തപുരം;  സ്‌കോൾ-കേരള (Scole Kerala) നടത്തിയ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) (diploma in computer application) കോഴ്‌സ് അഞ്ചാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷനും 140 പേർ ഫസ്റ്റ് ക്ലാസ്സും നേടി.

കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ അശ്വിൻ ആർ. നായർ (രജി. നമ്പർ 40159), പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസിലെ വൈഷ്ണവി.ഐ (രജി. നമ്പർ 40275) എന്നിവർ ഒന്നാം റാങ്കും, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ സായിറാം.കെ (രജി. നമ്പർ 40174), പാലക്കാട് ജില്ലയിലെ സി.എ.എച്ച്.എസ്.എസിലെ അമൃത.ബി (രജി. നമ്പർ 40754) എന്നിവർ രണ്ടാം റാങ്കും, തിരുവനന്തപുരം ജില്ലയിലെ പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ഫർസാന പ്രവീൺ. ആർ (രജി. നമ്പർ 40043), കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ അശ്വിൻ. എം.എസ് (രജി. നമ്പർ. 40158), തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ അമൃത നയന (രജി. നമ്പർ 40582) എന്നിവർ മൂന്നാം റാങ്കും നേടി. പരീക്ഷാ ഫലം www.scolekerala.org യിൽ ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് 25 മുതൽ ഒക്‌ടോബർ ഒന്നുവരെ ഫീസ് അടച്ച് അപേക്ഷിക്കാം. സ്‌കോൾ കേരള വെബ്‌സൈറ്റിലുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർമൂല്യനിർണ്ണയ ഫീസ്. ഫീസ് ഓൺലൈനായും ഓഫ്‌ലൈനായും അടയ്ക്കാം. ഓഫ്‌ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്‌കോൾ-കേരള വെബ്‌സൈറ്റിലെ (www.scolekerala.org) 'ജനറേറ്റ് ചെലാൻ' എന്ന ലിങ്കിൽ നിന്നും പുനർമൂല്യനിർണ്ണയ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ എടുത്ത് ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ ഫീസ് അടച്ച അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു