Scole kerala : സ്‌കോള്‍-കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Sumam Thomas   | Asianet News
Published : Dec 01, 2021, 09:10 AM IST
Scole kerala : സ്‌കോള്‍-കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Synopsis

സ്‌കോള്‍-കേരള  ഡിസിഎ അഞ്ചാം ബാച്ച് മുതലുളള ഡിസിഎ  വിദ്യാര്‍ഥികള്‍ക്ക് ഡിസിഎ ഏഴാം ബാച്ചില്‍ ഡിസംബര്‍ എട്ടു വരെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനു (general education department) കീഴിലെ സ്‌കോള്‍-കേരള (Scole Kerala) മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സ് (Diploma in computer Application) ഏഴാം ബാച്ചില്‍ പുനപ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു. ഡിസിഎ കോഴ്‌സില്‍ ഒരു ബാച്ചില്‍ ചേര്‍ന്ന ശേഷം ആ ബാച്ചിന്റെ സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കാത്തവര്‍, നിശ്ചിത ഹാജര്‍ കുറവായതിനാല്‍ ഡിസിഎ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടര്‍ ബാച്ചുകളിലെ സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കുന്നതിന് പുനപ്രവേശനം അനുവദിക്കും.

സ്‌കോള്‍-കേരള  ഡിസിഎ അഞ്ചാം ബാച്ച് മുതലുളള ഡിസിഎ  വിദ്യാര്‍ഥികള്‍ക്ക് ഡിസിഎ ഏഴാം ബാച്ചില്‍ ഡിസംബര്‍ എട്ടു വരെ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പുനപ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍   എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ നേരിട്ടോ, സ്പീഡ്/രജിസ്‌റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. രജിസ്‌ട്രേഷനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും, കൈപ്പുസ്തകത്തിനും സ്‌കോള്‍-കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിലും ലഭ്യമാണ്.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു