സ്‌കോൾ കേരള; ഡി.സി.എ അഞ്ചാം ബാച്ച് പരീക്ഷ മെയ് മൂന്ന് മുതൽ

By Web TeamFirst Published Feb 22, 2021, 11:23 AM IST
Highlights

 പരീക്ഷാ ഫീസ് പിഴ കൂടാതെ 22 മുതൽ മാർച്ച് നാല് വരെയും 20 രൂപ പിഴയോടെ മാർച്ച് അഞ്ച് മുതൽ 10 വരെയും  www.scolekerala.org യിലൂടെ ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേനയോ അടക്കാം.
 

തിരുവനന്തപുരം: സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്നു മുതൽ എട്ട് വരെയും തിയറി പരീക്ഷ മെയ് 17 മുതൽ 21 വരെയും അതത് പഠന കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ 22 മുതൽ മാർച്ച് നാല് വരെയും 20 രൂപ പിഴയോടെ മാർച്ച് അഞ്ച് മുതൽ 10 വരെയും  www.scolekerala.org യിലൂടെ ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേനയോ അടക്കാം.

700 രൂപയാണ് പരീക്ഷാ ഫീസ്. സ്‌കോൾ കേരളയുടെ വെബ്‌സൈറ്റിൽ ഡി.സി.എ എക്‌സാം രജിസ്‌ട്രേഷനിൽ വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പർ, ജനനത്തിയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പെയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസ് അടച്ച ഓൺലൈൻ രസീത്/ അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്‌കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷയ്ക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.

ഡി.സി.എ മൂന്ന്, നാല് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ട് പൂർണ്ണമായോ/ ഏതെങ്കിലും വിഷയങ്ങൾ മാത്രമോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും ആ ബാച്ചുകളിലെ പരീക്ഷകളിൽ ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ഠ യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2342950, 2342271.

click me!