മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ നൽകേണ്ടത് ഫെബു: 21 ഞായറാഴ്ച

Web Desk   | Asianet News
Published : Feb 20, 2021, 03:00 PM IST
മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ നൽകേണ്ടത് ഫെബു: 21 ഞായറാഴ്ച

Synopsis

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmedia...@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.

തിരുവനന്തപുരം: 25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക്  അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഫെബ്രു: 21 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. നാലു മേഖലകളിലേയും ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmedia...@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.
 
മാധ്യമ പുരസ്‌കാരങ്ങൾ 

1 .മികച്ച അച്ചടി മാധ്യമം 
2 .മികച്ച ദൃശ്യ മാധ്യമം 
3 .മികച്ച ശ്രവ്യ മാധ്യമം 
4 .മികച്ച ഓൺലൈൻ മാധ്യമം 

വ്യക്തിഗത പുരസ്‌കാരങ്ങൾ 
1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ 
2 .മികച്ച ദൃശ്യ മാധ്യമം റിപ്പോർട്ടർ  
3 .മികച്ച ഫോട്ടോഗ്രാഫർ 
4 .മികച്ച ക്യാമറാമാൻ

വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാവും എറണാകുളത്ത് പ്രഖ്യാപിക്കുക .എല്ലാ പുരസ്കാരങ്ങളും  പാലക്കാട് നടക്കുന്ന സമാപനച്ചടങ്ങിൽ വിതരണം ചെയ്യും. എൻട്രികൾ ഫെബ്രു. 21 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുമ്പായി സരിത തീയേറ്റർ കോംപ്ളക്സിന് മുന്നിലുള്ള മീഡിയ സെല്ലിൽ നൽകണം

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു