ആലപ്പുഴയില്‍ തൊഴില്‍ അവസരം; എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപ്രന്‍റീസാകാം

Published : Jan 30, 2026, 01:03 PM IST
apply now

Synopsis

മുമ്പ് ബോർഡിൽ ഒരു തവണ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർക്കും അഭിമുഖത്തിൽ മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കാം.

ആലപ്പുഴ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 10,000 രൂപ. പ്രായപരിധി 28 വയസ്സ്. പരിശീലന കാലം ഒരു വര്‍ഷം.

യോഗ്യരായവർ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍), മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, എസ്. എന്‍. വി സദനം, ന്യൂ ചാത്തനാട്, ഹെഡ് പോസ്റ്റ് ഓഫീസ് - 688001) ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം. മുമ്പ് ബോർഡിൽ ഒരു തവണ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർക്കും അഭിമുഖത്തിൽ മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

PREV
Read more Articles on
click me!

Recommended Stories

എറണാകുളം മെഡിക്കൽ കോളേജിലെ എ.ആർ.ടി സെന്‍ററിൽ കൗൺസിലർ ഒഴിവ്
രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍; വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31ന്