തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

Published : May 15, 2026, 12:42 PM IST
apply now

Synopsis

ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 73,500 രൂപയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജെറിയാട്രിക്‌സ് വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് നിയമനത്തിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അടുത്ത ഒരു വർഷത്തിനിടെ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കാണ് നിയമനം.

അനസ്തേഷ്യ വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 29 രാവിലെ 11നും, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലേത് മേയ് 28 രാവിലെ 11നും, ജെറിയാട്രിക്‌സ് വിഭാഗത്തിലേത് മേയ് 26 രാവിലെ 11.30 നും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 73,500 രൂപയാണ്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, 0471 2528855, 2528055.

PREV
Read more Articles on
click me!

Recommended Stories

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്; ഇന്റർവ്യൂ മേയ് 19ന്
എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്, എ പ്ലസുകാരുടെ എണ്ണം കുറഞ്ഞേക്കും