എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്, എ പ്ലസുകാരുടെ എണ്ണം കുറഞ്ഞേക്കും

Published : May 15, 2026, 06:12 AM ISTUpdated : May 15, 2026, 06:32 AM IST
sslc results

Synopsis

പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത.  99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നന്പറിലും ഫലം ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

'കേരളീയർക്ക് ഇം​ഗ്ലീഷ് അറിയാം, പക്ഷേ...'; വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ജ‍ഡ്ജിയുടെ പരാമർശം, വിവാഹമോചനക്കേസിൽ യുവതിയുടെ ആവശ്യം പരി​ഗണിച്ചു
കുരുക്കഴിയ്ക്കാതെ സിബിഎസ്ഇ; പുനർ മൂല്യനിർണയത്തിനായി തയാറാക്കിയ പുതിയ പോർട്ടലിലും സാങ്കേതിക പ്രശ്നം