സെറ്റ് അപേക്ഷ; ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി

Published : May 28, 2025, 08:23 PM IST
സെറ്റ് അപേക്ഷ; ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി

Synopsis

സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10 ന് 5 മണി വരെയാണ് നീട്ടിയിരിക്കുന്നത്.

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10ന് 5 മണി വരെ നീട്ടി. രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും ഇടയിൽ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം.

സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ​ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് നാളെ (മെയ് 29) രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ