സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസി​ദ്ധീകരിച്ചു; സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Published : Dec 23, 2020, 03:34 PM IST
സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസി​ദ്ധീകരിച്ചു; സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Synopsis

അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ്‌ കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല.

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 10നാണ് അതത് ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുക. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ്‌ കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല. 2 പേപ്പറുകളായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് ശേഷം എൽ.ബി.എസ് വെബ്സൈറ്റിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഉത്തരസൂചിക സംബന്ധിച്ച് തർക്കമുള്ളവർക്ക് അഞ്ചുദിവസത്തിനകം പരാതി നൽകണം.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു