എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; വിശദമായ ടൈംടേബിൾ ഇതാണ്....

Web Desk   | Asianet News
Published : Dec 23, 2020, 02:59 PM IST
എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; വിശദമായ ടൈംടേബിൾ ഇതാണ്....

Synopsis

പരീക്ഷാ ഫീസ് പിഴകൂടാതെ ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെയും പിഴയോട് കൂടി ജനുവരി 8 മുതല്‍ ജനുവരി 12 വരെയും അടയ്ക്കാം. ടെക്‌നിക്കല്‍ സ്‌കൂളുകളിലെ പരീക്ഷകളും ഇതേ തിയതികളില്‍ നടക്കും.

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പരിശോധിക്കാന്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റ് www.keralapareekshabhavan.in സന്ദര്‍ശിക്കുക. മാര്‍ച്ച് 17മുതല്‍ 30 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെയും പിഴയോട് കൂടി ജനുവരി 8 മുതല്‍ ജനുവരി 12 വരെയും അടയ്ക്കാം. ടെക്‌നിക്കല്‍ സ്‌കൂളുകളിലെ പരീക്ഷകളും ഇതേ തിയതികളില്‍ നടക്കും.

ടൈംടേബിള്‍ ചുവടെ

മാര്‍ച്ച് 17 ന് ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ.ഇംഗ്ലീഷ്/ അഡീ.ഹിന്ദി/ സംസ്‌കൃതം(അക്കാഡമിക്) /സംസ്‌കൃതം ഓറിയന്‍ല്‍ -ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്) /അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍-ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 18ന് രണ്ടാം ഭാഷ ഇംഗ്ലീഷ്

മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളഡ്ജ്

മാര്‍ച്ച് 22ന് ഊര്‍ജ്ജതന്ത്രം

മാര്‍ച്ച് 23ന് സോഷ്യല്‍ സയന്‍സ്

മാര്‍ച്ച് 24ന് ഒന്നാം ഭാഷ പാര്‍ട്ട് 2: മലയാളം/ തമിഴ് /കന്നട/ സ്‌പെഷ്യല്‍ ഇംഗ്ലീഷ് /ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ -രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക് ) /സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 25ന് ജീവശാസ്ത്രം

മാര്‍ച്ച് 29ന് ഗണിത ശാസ്ത്രം

മാര്‍ച്ച് 30ന് രസതന്ത്രം

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു