'വടകരക്കാരി നാടിനഭിമാനം, സന്തോഷം, റാണി പബ്ലിക്ക് സ്‌കൂൾ ടു ഓക്സ്ഫോർഡ്' അഭിനന്ദന കുറിപ്പുമായി ഷാഫി പറമ്പിൽ

By Web TeamFirst Published Apr 2, 2024, 10:11 PM IST
Highlights

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് സയൻസ് ഡിപ്പാർട്ട്‌മെന്റ് ടീച്ചിംഗ് ആന്റ് ഡിസൈൻ സപ്പോർട്ട് ഗ്രൂപ്പിന്റ് (ടിഡിഎസ്ജി) ഹെഡ് ആയി, യുകെ യുവ അക്കാദമി അംഗമായും വടകരക്കാരി നികിത ഹരി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

വടകര: നേട്ടങ്ങളുടെ നെറുകെയിലേക്ക് ചുവടുവച്ച വടകരക്കാരിയെ കുറിച്ച് വാര്‍ത്തകൾ പലപ്പോഴായി വന്നിട്ടുണ്ട്. കേംബ്രിഡ്ജിൽ നിന്ന് അതിശയകരമായ നേട്ടങ്ങളിലേക്ക് കുതിച്ച നികിത ഇന്ന് പുതിയൊരു ചരിത്രം കൂടി കൂടെ കൂട്ടിയിരിക്കുകയാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് സയൻസ് ഡിപ്പാർട്ട്‌മെന്റ് ടീച്ചിംഗ് ആന്റ് ഡിസൈൻ സപ്പോർട്ട് ഗ്രൂപ്പിന്റ് (ടിഡിഎസ്ജി) ഹെഡ് ആയി, യുകെ യുവ അക്കാദമി അംഗമായും വടകരക്കാരി നികിത ഹരി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

വലിയ നേട്ടത്തിൽ നികിതയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് വടകരയിലെ യുഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. വടകരക്കാരി... നാടിനഭിമാനം,സന്തോഷം നികിത ഹരി... ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് സയൻസ് ഡിപ്പാർട്ട്‌മെൻ്റിലെ ടീച്ചിംഗ് ആൻ്റ് ഡിസൈൻ സപ്പോർട്ട് ഗ്രൂപ്പിന്റെ (ടിഡിഎസ്ജി) ഹെഡ് ആയി, യുകെ യുവ അക്കാദമി അംഗമായും വടകരക്കാരി നികിത ഹരി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. റാണി പബ്ലിക്ക് സ്‌കൂളിൽ തുടങ്ങി ഓക്സ്ഫോർഡ് എത്തി നിൽക്കുന്ന നികിതയുടെ യാത്ര വടകരയിലെ യുവ തലമുറക്ക് പ്രചോദനമാണ്. എന്നായിരുന്നു ഷാഫിയുടെ കുറിപ്പ്.

50 ലക്ഷത്തോളം സ്കോളര്‍ഷിപ്പിൽ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ നികിത, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരി, ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ച വനിത എന്നിങ്ങനെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ആളാണ് ഡോ. നികിത ഹരി. ടെലഗ്രാഫ് ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എഞ്ചിനീയര്‍മാരില്‍ ഒരാളായും നികിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
സിബി.എസ്.ഇ ജില്ലാ സെക്കന്‍ഡ് ടോപ്പറും, സോഷ്യല്‍ സയന്‍സില്‍ ഇന്ത്യയില്‍ വെച്ച് ഒന്നാമതായിരുന്നു നികിത.  വടകരയില്‍ അഞ്ച് സ്‌കൂളിലായിട്ടാണ് പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആദ്യം കോണ്‍വെന്റിലും വിദ്യാപ്രകാശ്, ശ്രീനാരായണ, ഗോകുലം, എന്നിവിടങ്ങളിൽ പഠിച്ച്, പ്ലസ്‌വണ്‍-പ്ലസ്ടു പൂര്‍ത്തിയാക്കിയത് റാണിയിലുമായിരുന്നു.  കുസാറ്റിന് കീഴിലെ സി.ഇ.വി എന്‍ജിനിയറിംഗ് കോളേജിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് എന്‍ജിനിയറിംഗ് പഠിച്ചത്.

35 കമ്പനികൾ അപേക്ഷ നിരസിച്ചു, തളരാതെ മനു; ഒടുവിൽ 2 കോടി രൂപ ശമ്പളമുള്ള ജോലി നേടി ഹീറോയിസം, അതും ഉപേക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!