വമ്പൻ കമ്പനികളിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ ദുഃഖവാർത്ത, പിരിച്ചുവിടൽ വർധിക്കുന്നു!

By Web TeamFirst Published Apr 1, 2024, 5:29 PM IST
Highlights

ഡെൽ 6,000 ജീവനക്കാരെയാൻ് പിരിച്ചുവിട്ടത്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ഡെൽ വെട്ടിക്കുറച്ചത്.  പേഴ്സണൽ കമ്പ്യൂട്ടർ രം​ഗം പ്രതിസന്ധി നേരിട്ടതോടെയാണ് പിരിച്ചുവിടലെന്നാണ് കമ്പനി പറയുന്നത്.

ദില്ലി: തൊഴിലന്വേഷകർക്കും വിദ​ഗ്ധർക്കും നിരാശ നൽകി വമ്പൻ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു.  2024 പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ആ​ഗോള തലത്തിൽ വമ്പൻ കമ്പനികൾ 50000 ജീവനക്കാരെ പിരിച്ചുവിട്ടു. ഐബിഎം, ഡെൽ, എറിക്സൺ, വൊഡഫോൺ എന്നീ കമ്പനികളിലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കിയത്.  കമ്പനികൾ വളർച്ചയെക്കാൾ കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് പിരിച്ചുവിടുന്നതെന്നാണ് ന്യായം. 2023-ൽ 250,000-ത്തിലധികം തസ്തികകളാണ് വമ്പൻ കമ്പനികൾ ഒഴിവാക്കിയത്. 2024ലും ഇതേ ട്രെൻഡ് തുടരുകയാണ്. ട്രാക്കിംഗ് സൈറ്റ് ലേഓഫ്സ് പറയുന്നതനുസരിച്ച്, മാർച്ച് വരെ ടെക് ഭീമന്മാർ 50,000 തസ്തികകൾ ഇല്ലാതാക്കി.

ഐബിഎമ്മിൻ്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ ജോനാഥൻ അഡാഷെക് കമ്പനിയുടെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ജോലി വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഡെൽ 6,000 ജീവനക്കാരെയാൻ് പിരിച്ചുവിട്ടത്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ഡെൽ വെട്ടിക്കുറച്ചത്.  പേഴ്സണൽ കമ്പ്യൂട്ടർ രം​ഗം പ്രതിസന്ധി നേരിട്ടതോടെയാണ് പിരിച്ചുവിടലെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വർഷം വരുമാനത്തിൽ 11% ഇടിവുണ്ടായി. വോഡഫോൺ ജർമ്മനിയിലെ ഓഫീസുകളിലെ 2,000 ജോലികൾ വെട്ടിക്കുറച്ചു. 400 മില്യൺ യൂറോ ലാഭിക്കുന്നതിനായാണ് വോഡഫോൺ ജർമ്മനി 2,000 ജീവനക്കാരെ പിരിച്ചുവിട്ടത്.  

5G നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ആവശ്യകത കുറയുന്നതിനാൽ സ്വീഡനിൽ 1,200 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് എറിക്‌സൺ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ ടെലികോം ഭീമനായ ബെൽ ഏകദേശം 5,000 തൊഴിലാളികളെ പിരിച്ചുവിട്ടു. ബെൽ 400-ലധികം തൊഴിലാളികളെ 10 മിനിറ്റ് വെർച്വൽ വീഡിയോ കോളുകൾ വഴി പിരിച്ചുവിട്ടതായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ യൂണിയനായ യൂണിഫോർ പറയുന്നു. ഫെബ്രുവരിയിൽ, ബെൽ 4,800 തസ്തികകൾ ഒഴിവാക്കും. ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ രണ്ട് ഡസനിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗളൂരു ആസ്ഥാനമായുള്ള എയർമീറ്റ് തങ്ങളുടെ തൊഴിലാളികളുടെ 20% വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്നത്.  

click me!