ഐഡിബിഐ ബാങ്കിൽ 134 സ്പെഷലിസ്റ്റ് ഓഫിസർ; ഓൺലൈൻ രജിസ്ട്രേഷൻ

Web Desk   | Asianet News
Published : Jan 03, 2021, 11:55 AM IST
ഐഡിബിഐ ബാങ്കിൽ 134 സ്പെഷലിസ്റ്റ് ഓഫിസർ; ഓൺലൈൻ രജിസ്ട്രേഷൻ

Synopsis

ഡിജിഎം –ഗ്രേഡ് ഡി, എജിഎം – ഗ്രേഡ് സി, മാനേജർ – ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജർ – ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. 

ദില്ലി: ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7.

ഡിജിഎം –ഗ്രേഡ് ഡി, എജിഎം – ഗ്രേഡ് സി, മാനേജർ – ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജർ – ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. 
എജിഎം – ഗ്രേഡ് സി തസ്തികയിൽ 52 ഒഴിവുകളും മാനേജർ – ഗ്രേഡ് ബി തസ്തികയിൽ 62 ഒഴിവുകളുമുണ്ട്. ബിഇ/ ബിടെക്/ ബിരുദം/ പിജി യോഗ്യതയും ജോലിപരിചയവുമുള്ളവർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.idbibank.in എന്ന വെബ്‌സൈറ്റ് കാണുക. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു