സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

Web Desk   | Asianet News
Published : Apr 09, 2021, 10:19 AM IST
സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

Synopsis

കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയമാണ് ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ ഏപ്രിൽ 15ന് ആരംഭിക്കും. തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തേയ്ക്കാണ് പ്രവേശനം. 6, 7, 8, പ്ലസ് വൺ /വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്കാണ് അവസരം.

കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയമാണ് ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, വോളീബോൾ, ഹോക്കി, ക്രിക്കറ്റ്, ബോക്‌സിംഗ്, ജൂഡോ, തായ്‌ക്വോണ്ടോ, റസ്ലിങ്, വെയ്റ്റ് ലിഫ്റ്റിങ് ഇനങ്ങളിലാണ് പ്രവേശനം.

ജനനതിയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷൻ ട്രയൽസ് കേന്ദ്രങ്ങളിൽ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം. ഏപ്രിൽ 15 മുതൽ മെയ് 11 വരെയാണ് വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.gvrsportsschool.org.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ