സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; സെലക്ഷന്‍ ട്രയല്‍ 25ന്

Published : Feb 19, 2026, 10:48 AM IST
sports school

Synopsis

അഞ്ച്, 11 ക്ലാസുകളിലേക്കും നിലവില്‍ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേക്കുമുള്ള സെലക്ഷന്‍ ട്രയലാണ് നടക്കുന്നത്.

തിരുവനന്തപുരം: വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2026-27 വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 25ന് രാവിലെ എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. അഞ്ച്, 11 ക്ലാസുകളിലേക്കും നിലവില്‍ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേക്കുമുള്ള സെലക്ഷന്‍ ട്രയലാണ് നടക്കുന്നത്.

അത്ലറ്റിക്സ്, ഫുട്‌ബോള്‍, ജൂഡോ, റെസ്ലിംഗ്, ജിംനാസ്റ്റിക്‌സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) ഇനങ്ങളിലാണ് സെലക്ഷന്‍. പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ഥികളെ സ്‌കില്‍ടെസ്റ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. യാത്രാപ്പടി ലഭിക്കും. ഫോണ്‍: 7356075313, 9744786578.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു