വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Published : Aug 08, 2025, 10:47 AM IST
Apply Now

Synopsis

വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയാണ് വിദ്യാധനം പദ്ധതി.

തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പൊതുജന പദ്ധതി അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2969101

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല