എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയം; അപേക്ഷ നൽകേണ്ട അവസാന തീയതി നാളെ

Published : Jun 20, 2022, 08:35 PM IST
എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയം; അപേക്ഷ നൽകേണ്ട അവസാന തീയതി നാളെ

Synopsis

കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല

തിരുവനന്തപുരം: 2022 മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം നാളെ അവസാനിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16.06.2022 മുതല്‍ 21.06.2022 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications  എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ അറിയിച്ചു.     

ഒറ്റ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ പ്രിവ്യൂ കാണിക്കുന്നതാണ്. തെറ്റുകള്‍/ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ Edit’ ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്തുവാനോ, ഉള്‍പ്പെടുത്തുവാനോ സാധിക്കുന്നതാണ്. അല്ലെങ്കില്‍  Confirmation’ ചെയ്ത് പ്രിന്‍റൗട്ടും ഫീസും സ്കൂളില്‍ 21.06.2022-ന് വൈകിട്ട്  4 മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണ്. കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും  ജോയിന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി.  

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ