എസ്എസ്എൽസി ഫലമെത്തി, 100 ശതമാനത്തിൽ തിളങ്ങി 2331 സ്കൂളുകള്‍, സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ

Published : May 09, 2025, 05:50 PM ISTUpdated : May 09, 2025, 06:43 PM IST
എസ്എസ്എൽസി ഫലമെത്തി, 100 ശതമാനത്തിൽ തിളങ്ങി 2331 സ്കൂളുകള്‍, സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ

Synopsis

ജൂൺ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. 

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2025 മെയ് 28 മുതൽ ജൂൺ 2 വരെ നടത്തും. ജൂൺ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. 

ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.5 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായി. 2331 സ്കൂളുകളാണ് ഈ വര്‍ഷം 100 ശതമാനം വിജയം നേടി മുന്നിട്ട് നില്‍ക്കുന്നത്. 424583 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം