സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സിജിഎൽ അപേക്ഷകൾ ഇന്ന് മുതൽ; അപേക്ഷിക്കേണ്ടതെങ്ങനെ?

By Web TeamFirst Published Sep 10, 2022, 1:09 PM IST
Highlights

എസ്‌എസ്‌സി സിജിഎൽ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിലവിൽ കോളേജിൽ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CGL അപേക്ഷകൾ സെപ്റ്റംബർ 10-ന് ആരംഭിക്കും. താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും SSC കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL) പരീക്ഷയ്ക്ക് ssc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. എസ്‌എസ്‌സി സിജിഎൽ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിലവിൽ കോളേജിൽ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്ക് ഷീറ്റ്, ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും, കാറ്റ​ഗറി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), പാസ്പോർട്ട് സൈസ് ഫോട്ടോ​ഗ്രാഫ്, ഒപ്പ്, ആധാർ അല്ലെങ്കിൽ സാധുവായ ഐഡി കാർഡ് എന്നിവയാണ് അപേക്ഷ നടപടികൾക്ക് ആവശ്യമായ ഡോക്യുമെന്റ്സ്. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, പി ഡബ്ലിയുഡി, വനിത ഉദ്യോ​ഗാർത്ഥികൾക്ക് ഫീസില്ല. 

അപേക്ഷിക്കേണ്ടെതെങ്ങനെ?
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക.
ഹോം പേജിൽ നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക
വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷ നടപടികൾ ആരംഭിക്കുക
ഡോക്യുമെന്റ് അപ്‍ലോഡ് ചെയ്ത് അപേക്ഷ ഫീസടക്കുക
അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ടെടുക്കുക


ജലോത്സവത്തിനൊരുങ്ങി ചാലിയാർ: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചാലിയാറിന്റെ കരയിൽ കാണികൾക്ക് മത്സരം വീക്ഷിക്കുന്നതിനായി സൗകര്യം ഒരുക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനായുള്ള സംവിധാനങ്ങളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. 

 വാശിയേറിയ മത്സരത്തിനായി വള്ളംകളി ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംഘങ്ങൾ പരിശീലനം നടത്തി വരുന്നു. മത്സരത്തിനായുള്ള വള്ളങ്ങൾ കാസർഗോഡ് ചെറുവത്തൂരുനിന്നും നാളെ പുറപ്പെടും.  സെപ്തംബർ 10 ന് നടക്കുന്ന വള്ളംകളിയിൽ 30 പേർ തുഴയുന്ന പത്തോളം ചുരുളൻ വള്ളങ്ങളാണ് മത്സരിക്കുക. മൂന്നു തലങ്ങളിലായാണ് മത്സരം. ഫറോക്ക് പുതിയപാലത്തു നിന്നു തുടങ്ങുന്ന മത്സരം പഴയ പാലത്തിൽ അവസാനിക്കും. ജലോത്സവത്തിന്റെ ഭാഗമായി പ്രാദേശികതലത്തിൽ കയാക്കിങ്ങും, ഫ്ലൈ ബോർഡിങ്ങും സംഘടിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

click me!