
തിരുവനന്തപുരം: സർക്കുലർ നമ്പർ 13 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ അപേക്ഷ ഓൺലൈനായി സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് കമ്പ്യട്ടർ ബേസ്ഡ് ടെസ്റ്റ് 2025 നവംബർ 29ന് രാവിലെ 10:15 മുതൽ നടക്കുന്നതാണെന്ന് സർക്കുലർ നമ്പർ 21 പ്രകാരം അറിയിപ്പ്. ഹ്യുമൻ പ്രോക്ടോഡ് മോഡിൽ ഓൺലൈനായാണ് ടെസ്റ്റ് നടക്കുക. മാതൃകാ പരീക്ഷ (മോക്ക് ടെസ്റ്റ്) നവംബർ 27ന് നടക്കുന്നതാണ്. പരീക്ഷയുടെ യുആർഎല്ലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുൂകളും അറിയുന്നതിന് അപേക്ഷയിൽ നൽകിയ ഇ-മെയിൽ, മെസ്സേജുകൾ, ലോഗിൻ പേജ് എന്നിവ പരിശോധിക്കുക. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്: https://www.hajcommittee.gov.in
പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള സൗജന്യ ഡാറ്റാ എന്‍ട്രി, ഡിടിപി കമ്പ്യൂട്ടര്‍ കോഴ്സുകളിലയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. ആലുവ ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. അടിസ്ഥാനയോഗ്യത; പത്താം ക്ലാസ്.
ഡി.ടി.പി കോഴ്‌സിന് ഡാറ്റ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ 04842623304, 6282658374.