
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം സെന്ററിൽ നവംബർ ആദ്യ വാരം ആരംഭിക്കുന്ന ഫോട്ടോജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. പ്രായപരിധി ഇല്ല. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുന്‍പായി ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ട് എത്തുക. കൂടുതൽ വിവരങ്ങൾക്ക് 9447225524. വെബ്‌സൈറ്റ്: www.kma.ac.in
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 25 രാവിലെ 10 ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഹൗസ് കീപ്പിംഗ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് (യോഗ്യത: ജിഡിഎ), പേഷ്യന്റ് ഷിഫ്റ്റർ (യോഗ്യത: ജി ഡി എ), സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയിന്റർ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്. ഫോൺ: 8921916220, 0471 2992609.