വിദ്യാർത്ഥികളിൽ ഭയവും ആശങ്കയും ഉണ്ടാകാതിരിക്കാൻ അധ്യാപകർ ഇടപെടണം: യുജിസി

Web Desk   | Asianet News
Published : Mar 20, 2020, 08:42 AM ISTUpdated : Mar 20, 2020, 08:52 AM IST
വിദ്യാർത്ഥികളിൽ ഭയവും ആശങ്കയും ഉണ്ടാകാതിരിക്കാൻ അധ്യാപകർ ഇടപെടണം: യുജിസി

Synopsis

വിദ്യാർത്ഥികൾക്ക് ആശ്രയിക്കാനായി എല്ലാ എല്ലാ സർവ്വകലാശാലകളും ഹെൽപ് ലൈൻ സേവനം ആരംഭിക്കണം. ഏത് ആവശ്യത്തിനും സന്ദേശം അയക്കാനുള്ള ഇ മെയിൽ വിലാസം വിദ്യാർത്ഥികൾക്ക് നൽകണം. 

തിരുവനന്തപുരം: കൊവിഡ് 19 വൈറസ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിടുന്ന കോളേജുകളിലെ അധ്യാപകർ വിദ്യാർത്ഥികളുമായി ഇലക്ട്രോണിക് മീഡിയകളുടെ സഹായത്തോടെ നിരന്തരം സംവദിക്കണമെന്ന് യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ നിർദ്ദേശം നൽകി. വിദ്യാർത്ഥികളിലോ രക്ഷിതാക്കളിലോ ഒരു തരത്തിലുള്ള ഭയമോ ആശങ്കയോ സൃഷ്ടിക്കാതിരിക്കാൻ ഈ ഇടപെടൽ അത്യാവശ്യമാണന്നും യുജിസി മുന്നറിയിപ്പ് നൽകി.

വിദ്യാർത്ഥികൾക്ക് ആശ്രയിക്കാനായി എല്ലാ എല്ലാ സർവ്വകലാശാലകളും ഹെൽപ് ലൈൻ സേവനം ആരംഭിക്കണം. ഏത് ആവശ്യത്തിനും സന്ദേശം അയക്കാനുള്ള ഇ മെയിൽ വിലാസം വിദ്യാർത്ഥികൾക്ക് നൽകണം. മുൻകരുതലായി 31 വരെയുള്ള എല്ലാ പരീക്ഷകളും മൂല്യനിർണ്ണയവും മാറ്റിവയ്ക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം യുജിസി സെക്രട്ടറി പ്രൊഫസർ രജനീഷ് ജയൻ സർവ്വകലാശാലകൾക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

തിരുവല്ലയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് കെഎസ്ആർടിസി; 4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവാക്കൾ പിടിയിൽ
വിദേശ സർവകലാശാലകളിൽ ഉപരിപഠനം; ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു