
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയ്ൻറനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാൻ കുട്ടികൾക്ക് അവസരം. എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത്.
കായികക്ഷമതയ്ക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്, 60 ൽ പരം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്, ഇംഗ്ലീഷ് പ്രാവീണ്യം നേടാൻ എൻറിച്ച് യുവർ ഇംഗ്ലീഷ് പദ്ധതിയുമുണ്ട്. സ്‌കോളർഷിപ്പും ലഭിക്കും. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 623576254