ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ആയുര്‍വേദ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം; കൂടിക്കാഴ്ച 22ന്

Web Desk   | Asianet News
Published : Jun 17, 2021, 12:36 PM ISTUpdated : Jun 17, 2021, 12:37 PM IST
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ആയുര്‍വേദ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം; കൂടിക്കാഴ്ച 22ന്

Synopsis

അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 765 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. 

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 22 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അപേക്ഷകര്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2324337
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു