അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ

By Web TeamFirst Published Oct 19, 2020, 3:55 PM IST
Highlights

ഇതിനു പുറമേ ഡപ്യൂട്ടി ലൈബ്രേറിയൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ തസ്തികയിലായി 9 ഒഴിവുകളുമുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.


ചെന്നൈ: ചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ അധ്യാപക തസ്തികയിൽ 303 ഒഴിവ്. പ്രഫസർ തസ്തികയിൽ 65 ഒഴിവുകളും അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ 104 ഉം അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 134 ഒഴിവുകളുമുണ്ട്. ഇതിനു പുറമേ ഡപ്യൂട്ടി ലൈബ്രേറിയൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ തസ്തികയിലായി 9 ഒഴിവുകളുമുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

എയ്റോ സ്പേസ് എൻജിനീയറിങ്, അപ്ലൈഡ് സയൻസ് ആൻ‍ഡ് ടെക്നോളജി, ഓട്ടോമൊബൈൽ എൻജിനീയറിങ്, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഫുഡ് ടെക്നോളജി, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി, മാനുഫാക്ചറിങ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈനിങ് എൻ‌ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി, പ്രൊഡക്‌ഷൻ ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, ആർക്കിടെക്ചർ, ടൗൺ പ്ലാനിങ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്സ്, യൂണിവേഴ്സിറ്റി ലൈബ്രറി, യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ്, സെറാമിക് ടെക്നോളജി, കംപ്യൂട്ടർ സെന്റർ, കംപ്യൂട്ടർ ടെക്നോളജി, റബർ ആൻഡ് പ്ലാസ്റ്റിക്സ് ടെക്നോളജി, മീഡിയ സയൻസസ്, മെഡിക്കൽ ഫിസിക്സ്, രാമാനുജൻ കംപ്യൂട്ടിങ് സെന്റർ, ജിയോളജി വകുപ്പുകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.annauniv.edu സന്ദർശിക്കുക.

click me!