പത്ത്, പ്ലസ്ടു വിദ്യാർത്ഥികളുടെ ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ പൂർത്തിയായി

By Web TeamFirst Published Feb 15, 2021, 9:44 AM IST
Highlights

 ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ  റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് ഫെബ്രുവരി 14 പൂർത്തിയായി. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സിൽ ഫോൺ-ഇൻ രൂപത്തിൽ ലൈവായി നടത്താനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ ലഭിക്കും.

തിങ്കളാഴ്ച്ച മുതൽ ഫസ്റ്റ്ബെല്ലിൽ പ്ലസ് വണ്ണിന് ആറും എട്ട്, ഒൻപത് ക്ലാസുകൾക്ക് മൂന്നുവീതം ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ രാവിലെ എട്ട് മണി മുതലും എട്ട്, ഒൻപത് ക്ലാസുകൾ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും.

click me!